ബണ്ട് റോഡ് നിര്‍മാണം സ്ഥലം ഏറ്റെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് ജി.സി.ഡി.എ
കൊച്ചി: തൈക്കൂടം തേവര ബണ്ട് റോഡ് നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് ജി.സി.ഡി.എ. ബണ്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 65 സെയ്ന്റ് ഭൂമി ഏറ്റെടുക്കണം. ഇത്രയും സ്ഥലം ഇന്നത്തെ അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കുന്നതിനുള്ള വിഭവശേഷി വികസന അതോറിറ്റിക്ക് ഇല്ലെന്ന് ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിനോട് റോഡ് നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം അനുവദിക്കാന്‍ തയ്യാറായില്ല.
റോഡ് നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാരില്‍നിന്ന് എന്തെങ്കിലും സഹായം ലഭിക്കാനും സാധ്യതയില്ല. മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ തന്നെ പകരം ഭൂമി നല്‍കാമെന്ന് സ്ഥലം ഉടമകളോട് അഭ്യര്‍ത്ഥിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല. ചില സ്ഥലങ്ങള്‍ ഇതിനായി ഉടമകളെ കൊണ്ടുപോയി കാട്ടിയെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. മാര്‍ക്കറ്റ് വിലയുടെ മൂന്നുറ് ശതമാനം കൂടിയ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ ജി.സി.ഡി.എയ്ക്ക് കഴിയില്ല. എന്നാല്‍, ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം ഭൂമി നല്‍കാന്‍ സന്നദ്ധമാണ്. ഭൂമി സൗജന്യമായി നല്‍കാന്‍ തയാറാകുന്നവരുടെ മഹാമനസ്‌കത അംഗീകരിക്കുകയും മറ്റുള്ളവരും ഇതേ പാത സ്വീകരിക്കുകയും വേഗത്തില്‍ റോഡ് നിര്‍മാണം ആരംഭിക്കാന്‍ സാധിക്കും.
തൈക്കൂടം മുതല്‍ തേവര വരെ റോഡ് വീതികൂട്ടിയാല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമാനമായ ഒരു ഗതാഗത മാര്‍ഗം തുറക്കാന്‍ സാധിക്കുമെന്നതിനാല്‍ റോഡ് വികസന ചര്‍ച്ചകളുമായി മുന്നോട്ടു പോകുമെന്നും ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."