HOME
DETAILS
MAL
യുവജന കൂട്ടായ്മ ആര്.ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും
backup
April 23 2017 | 00:04 AM
കാസര്‍കോട്: കെ.എസ് മുഹമ്മദ് റിയാസ് മുസ്ലിയാരുടെ കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും പ്രഗത്ഭനായ ഒരു അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് 25ന് രാവിലെ 10ന് കലക്ടറേറ്റിന് മുന്നില്‍ യുവജന കൂട്ടായ്മ ധര്‍ണ നടത്തും. വൈകുന്നേരം മൂന്നിനു ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ഗുജറാത്ത് ഡി.ജി.പിയുമായ ആര്.ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസിം ഇരിക്കൂര്‍, ഹക്കീം കുന്നില്‍, സ്വാമി വര്‍ക്കലരാജ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."