പരനാറി പരനാറി തന്നെയെന്ന് പിണറായി
കൊല്ലം: രാഷ്ട്രീയത്തില്‍ നെറിവേണമെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരായി നടത്തിയ പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. 'ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍.ഡി.എഫിനോട് ചെയ്തത് ഇനി യു.ഡി.എഫിനോട് ചെയ്യില്ലാന്ന് ആര് കണ്ടു' എന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയന് എന്‍.കെ പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചത്. പിണറായിയുടെ പരാമര്‍ശം പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊല്ലത്തെ സിറ്റിങ് എം.പിയായ പ്രേമചന്ദ്രനെതിരേ കെ.എന്‍ ബാലഗോപാലാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."