റോഡ് തകര്‍ന്ന് തരിപ്പണമായി; യാത്രാദുരിതം ഏറി
മട്ടാഞ്ചേരി: തോപ്പുംപടി പ്യാരി ജങ്ഷന് മുതല്‍ സംസ്ഥാന പാതയായ പള്ളുരുത്തി മരുന്ന് കട, കുമ്പളങ്ങി വഴി എന്നിവടങ്ങളിലെ റോഡ് തകര്‍ന്ന് തരിപ്പണമായി. പ്യാരി ജങ്ഷനില്‍ കോടതിക്ക് മുന്‍വശത്തെ റോഡാണ് ഏറ്റവും മോശമായിട്ടുള്ളത്.
ഇവിടെ റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതോടെ യാത്രാദുരിതവും വര്‍ധിച്ചു. ഇരുചക്ര വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണാല്‍ പിന്നെ പുറത്തെടുക്കാന്‍ തന്നെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
അടുത്തിടെ അറ്റകുറ്റ പണികള്‍ നടത്തിയ റോഡാണ് ഇപ്പോള്‍ മോശം അവസ്ഥയിലായിരിക്കുന്നത്. പ്രധാന റോഡായതിനാല്‍ യാത്രാക്ലേശവും രൂക്ഷമാണ്. സ്വകാര്യ ബസുകള്‍ ഇരച്ചിരച്ചാണ് ഇത് വഴി പോകുന്നത്.
മഴ പെയ്ത് വെള്ളം കുഴിയില്‍ കെട്ടി കിടക്കുന്നതിനാല്‍ റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ്. രാത്രി കാലങ്ങളിലാണ് അപകടം കൂടുതലുമുണ്ടാകുന്നത്. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."