HOME
DETAILS
MAL
മാന്‍സുകിച് യുവന്റസില്‍ തുടരും
backup
April 04 2019 | 20:04 PM
റോം: ക്രൊയേഷ്യന്‍ താരം മാരിയോ മാന്‍സുകിച്ച് യുവന്റസില്‍ തുടരും.
2021വരെ ക്ലബില്‍ തുടരാനുള്ള കരാറിലാണ് മാന്‍സുകിച്ച് ഒപ്പ് വച്ചിട്ടുള്ളത്. 2015ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നായിരുന്നു മാന്‍സുകിച് യുവന്റസില്‍ എത്തിയത്. യുവന്റസിനൊപ്പം മൂന്ന് സീരി എ കിരീടങ്ങളും മൂന്ന് ഇറ്റാലിയന്‍ കപ്പും മാന്‍സുകിച് നേടിയിട്ടുണ്ടണ്ട്. 115 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും മാന്‍സുകിച്ച് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബിലെത്തിയതിന് ശേഷം വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിട്ടില്ലെങ്കിലും യുവന്റസില്‍ തന്നെ തുടരാനാണ് മാന്‍സുകിച്ചിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."