അധ്യാപക ദമ്പതികളുടെ വീട്ടിലെ മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കി
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി വെട്ടുവേനി അമ്പഴവേലില്‍ അധ്യാപകരായ ജോസഫ് - എലിസ ബേത്ത് ദമ്പതികളുടെ വീട്ടില്‍ നിന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 65,000 രൂപയും മോഷണം പോയ കേസിന്റെ അന്വേഷണം ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. മനോജ് എസ്.ഐ.കെ.വി.ആനന്ദബാബു എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജിതമാക്കി.ഇതിന്റെ ഭാഗമായി വീടിന്റെയും പരിസരത്തെയും സി.സി.ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
സംഭവ സമയത്തും അതിനു ശേഷവും അതുവഴി കടന്നു പോയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിച്ചു. മോഷണവുമായി പ്രാദേശിക ക്രിമിനലുകള്‍ക്ക് ബന്ധുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.സംഭവ സമയത്ത് ഇതുവഴി കടന്നു പോയ ബൈക്കിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.ബൈക്കിലെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് എത്തിയ ആള്‍ കൈയ്യുറ ധരിച്ചിരുന്നു.പോലീസ് വിഭാഗത്തിലെ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇതിനിടയില്‍ വീട്ടിലെ സി.സി.ടി വി തകര്‍ക്കാന്‍ വടിയുമായി എത്തുന്ന 30 ല്‍ താഴെ പ്രായമുള്ള യുവാവിന്റെ ചിത്രം ലഭിച്ചു.തലയും മുഖവും മറച്ചിരിക്കുന്ന മുഖംമൂടിയും കൈയ്യുറയും ധരിച്ചിരിക്കുന്നു.തിളങ്ങുന്ന ഷര്‍ട്ടിട്ട്, ഒരു കൈയ്യില്‍ ബാഗും ഇയാള്‍ പിടിച്ചിരുന്നു. ആക്ഷന്‍ സിനിമകളിലെ വില്ലന്‍ വേഷത്തിലാണ് മോഷ്ടാവ് എത്തിയതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാകും.
ഒരാള്‍ മാത്രമാണ് മോഷണത്തിന് വീടിനുള്ളില്‍ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ സമയത്ത് കൂടുതല്‍ പേര്‍ പുറത്തുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അകത്ത് പട്ടയും കൊളുത്തുമിട്ട് ബലപ്പെടുത്തിയ വാതിലാണ് വളരെ വിദഗ്ദ്ധമായ രീതിയില്‍ അനായാസം പൊളിച്ചത്.
അതിനാല്‍ തന്നെ പരിചയ സമ്പന്നനായ മോഷ്ടാവാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങളിലെ രൂപ സാദൃശ്യമുളള സമീപവാസിയായ ഒരാളെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒന്നര വര്‍ഷം മുമ്പ് സമീപത്തുള്ള മറ്റൊരു വീടിന്റെ ഓടിളക്കി നടത്തിയ മോഷണക്കേസിലെ പ്രതിയാണിയാള്‍.
എന്നാല്‍ മോഷണം നടന്ന സമയത്ത് ഇയാള്‍ സ്ഥലത്തില്ലായിരുന്നു എന്നാണ് മൊഴി നല്കികിയിരിക്കുന്നത് ഇതില്‍ വ്യക്തത വരുത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്.കാര്‍ത്തികപ്പള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും സംഭവസമയത്തെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."