HOME
DETAILS
MAL
അഭിമന്യുവിന്റെ മാതാപിതാക്കളെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
backup
July 09 2018 | 07:07 AM
തൊടുപുഴ: മഹാരാജാസ് കോളജ് കാംപസില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ എ.കെ ബാലന്‍, എം.എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എ മാരായ എസ്. രാജേന്ദ്രന്‍, സുരേഷ് കുറപ്പ്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാധവന്‍, കെ.കെ ജയചന്ദ്രന്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് രാവിലെ കൊട്ടക്കാമ്പൂരുള്ള വീട്ടിലെത്തിയത്. അഭിമന്യൂവിന്റെ പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."