കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്ക്
കോടാലി: കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു. പുത്തന്‍ചിറ കളിക്കവീട്ടില്‍ സലീമിന്റെ മകന്‍ ഫിറോസി(35)നാണ് പരുക്കേറ്റത്.
ശനിയാഴ്ച രാത്രി 10 മണിയോടെ താളൂപ്പാടം മുപ്ലി റോഡിലായിരുന്നു അപകടം. മുപ്‌ളിയിലുള്ള ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ വന്ന ഫിറോസ് റോഡിലുള്ള വളവില്‍ വച്ച് രാത്രിയില്‍ പെട്ടെന്നാണ് ആനയെ കണ്ടത്.
ആന ബൈക്ക് തകര്‍ത്ത്, ഫിറോസിനെ കോരി എറിഞ്ഞു. ഇയാളെ കൊടകര ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുന്‍പ് രാവിലെ ആറ് മണിക്ക് എച്.എം.എല്‍ തോട്ടത്തില്‍ ബൈക്കില്‍ ജോലിക്ക് പോയ തോട്ടത്തിലെ സൂപ്പര്‍വൈസര്‍ നൂലുവള്ളി മാഞ്ഞൂക്കാരന്‍ വീട്ടില്‍ മാണി(58)യും മകനും ഈ ഭാഗത്തു വച്ച് മാന്‍ കുറുകെ ചാടിയത് മൂലം ബൈക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ടിരുന്നു.
ഗുരുതരമായി പരുക്കേറ്റ മാണിക്ക് സംസാര ശേഷി നഷ്ടപ്പെട്ട് ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഈ ഭാഗത്ത് അപകടങ്ങള്‍ ഒഴിവാക്കാനായി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തുന്നത്.
കൂടാതെ പുലി ഭീഷണി ഉള്ള ഇഞ്ചക്കുണ്ട് കാരികുളം റോഡിലും, കാട്ടാനകളുടെ ഭീഷണി അനുഭവപ്പെടുന്ന മുരിക്കിങ്ങല്‍ കുണ്ടായി റോഡിലും തൊട്ടടുത്തുള്ള വസ്തുക്കളുടെ പോലും കാഴ്ച മറക്കുന്ന വിധത്തില്‍ ഇരുവശങ്ങളിലായി വളര്‍ന്ന് നില്‍ക്കുന്ന പൊന്ത കാടുകള്‍ ഉടനെ തന്നെ വെട്ടി നീക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."