HOME
DETAILS
MAL
ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞു; വിപണിയിലുള്ളവയ്ക്ക് തീവില
backup
July 05 2020 | 02:07 AM
സ്വന്തം ലേഖകന്‍
ആലപ്പുഴ: കൊവിഡിനൊപ്പം അതിര്‍ത്തിസംഘര്‍ഷം കൂടി രൂക്ഷമായതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ക്ഷാമം. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ നിലവില്‍ വിപണിയില്‍ ഉള്ളവയ്ക്ക് തീവിലയാണ്.
വിദ്യാഭ്യാസമേഖലയും തൊഴില്‍മേഖലയും ഓണ്‍ലൈനായി മാറിയതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ടോണിക്‌സ് ഉല്‍പന്നങ്ങള്‍ക്കും വന്‍ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കുട്ടികളുടെ പഠനാവശ്യത്തിനായി വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അന്വേഷിച്ച് നിരവധിപേരാണ് കടകളിലെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. 2,000 മുതല്‍ 5,000 രൂപ വരെ അധികവിലയാണ് ഇപ്പോള്‍ പല ഉല്‍പന്നങ്ങള്‍ക്കും വാങ്ങുന്നത്.
കേരളത്തിലെ മൊബൈല്‍ ഫോണ്‍ വിപണിയുടെ 40 ശതമാനത്തോളം ചൈനീസ് കമ്പനികളുടെ കൈയിലാണ്. മൊബൈല്‍ ഫോണ്‍ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ടായിരുന്ന ആധിപത്യം ഇവരുടെ വരവോടെ കുറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന പല ഉല്‍പന്നങ്ങളുടെയും ഉപോല്‍പന്നങ്ങള്‍ വരുന്നതും ചൈനയില്‍ നിന്നാണ്. കൂടാതെ ടൈല്‍, പ്ലൈവുഡ്, ഹൈലം ഷീറ്റുകള്‍, ഫര്‍ണിച്ചര്‍, റെക്‌സിന്‍, ലെതര്‍, സ്റ്റീല്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവയും ചൈനയില്‍ നിന്നെത്തുന്നു. ചൈനീസ് ഉല്‍പന്നങ്ങളുടെ വലിയൊരു വിപണിയാണ് കേരളം.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഇറക്കുമതിയില്‍ 40 ശതമാനത്തോളം കുറവുണ്ടായതായാണ് വിലയിരുത്തുന്നത്. പല വ്യാപാരികളും ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്.
ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതി നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ സിങ് കഴിഞ്ഞദിവസം സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിനുശേഷം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഇറക്കുമതി ചെയ്ത 71,000 കോടി രൂപ മൂല്യമുള്ള വൈദ്യുതി ഉപകരണങ്ങളില്‍ 21,000 കോടിയുടേതും ചൈനീസ് കമ്പനികളുടേതായിരുന്നു.
ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ ചൈനീസ് ഉല്‍പന്നങ്ങളുടെ പരിശോധന കൊവിഡ് പശ്ചാത്തലത്തില്‍ മന്ദഗതിയിലായതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ലോക്ക്ഡൗണിന് മുന്‍പ് ഓര്‍ഡര്‍ നല്‍കിയിരുന്ന ചരക്കുകള്‍ പോലും ഇതുവരെ എത്തിയിട്ടില്ല. കൊച്ചി തുറമുഖത്ത് 300 കണ്ടെയ്‌നര്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ പരിശോധനയ്ക്കായി കെട്ടിക്കിടക്കുകയാണ്.
ഡല്‍ഹി, മുംബൈ തുറമുഖങ്ങളിലും ചരക്കുനീക്കം മന്ദഗതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."