HOME
DETAILS

സ്വദേശിവല്‍ക്കരണം ലംഘിച്ചു മൊബൈല്‍ കടകളില്‍ തൊഴിലെടുത്ത എട്ടു വിദേശികളെ പിടികൂടി

  
backup
April 23 2017 | 14:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a

റിയാദ്: സ്വദേശിവല്‍ക്കരണം ലംഘിച്ചു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത എട്ടു വിദേശ തൊഴിലാളികളെ റിയാദില്‍ പൊലിസ് അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയം നടത്തിയ റെയ്ഡില്‍ പിടികൂടിയ ഇവരെ തുടര്‍നടപടികള്‍ക്കായി പാസ്സ്‌പോര്‍ട്ട് വകുപ്പിന് കീഴിലുളള ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്കു മാറ്റിയതായി തൊഴില്‍ വകുപ്പ് അറിയിച്ചു. റിയാദ് ബിന്‍ ഖാസിം ഹരാജിലെ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ട തൊഴില്‍ മന്ത്രാലയം റിയാദ് ലേബര്‍ ഓഫിസ് മേധാവിയോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ലേബര്‍ ഓഫിസിലെ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ സ്വാലിഹ് അല്‍മുതൈരിയുടെ നേതൃത്വത്തില്‍ പൊലിസുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് രണ്ട് വിദേശികള്‍ പിടിയിലായത്. ഈ പ്രദേശത്തുളള മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലും കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തി. ഇതോടെയാണ് മറ്റു സ്ഥാപനങ്ങളില്‍ നിന്നും ആറ് വിദേശികളെയും കസ്റ്റഡിയിലെടുത്തത്. പിടിയിലായ വിദേശികളും ഇവര്‍ക്ക് ജോലി നല്‍കിയ സ്ഥാപന ഉടമകളും നിയമ നടപടി നേരിടേണ്ടി വരും. തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിന് ശക്തമായ റെയ്ഡുകള്‍ തുടരുമെന്നും നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും റിയാദ് ലേബര്‍ ഓഫിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  7 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago