യു.എ.ഇയുമായി വന്‍ കരാറിലേര്‍പ്പെട്ട് ഇസ്റാഈല്‍
ടെല്‍അവീവ്: യു.എ.ഇയിലെ ടെക് കമ്പനിയുമായി വന്‍ കരാറില്‍ ഒപ്പുവെച്ച് ഇസ്റാഈല്‍ പ്രതിരോധ മേഖലയിലെ അതികായര്‍. ഇസ്റാഈലിലെ ഡിഫന്‍സ് ടെക്നോളജി കമ്പനിയായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം, ഇസ്റാഈല്‍ എയറോസ്പേസ് ഇന്‍ഡ്സ്ട്രീസ് എന്നിവയാണ് ജി42 എന്ന യു.എ.ഇ ടെക് കമ്പനിയുമായി കരാറിലെത്തിയിരിക്കുന്നത്. കൊവിഡിനെ നേരിടാന്‍ ഉപകരണങ്ങളും പ്രതിരോധത്തിനുള്ള മറ്റു സാങ്കേതികവിദ്യകളും കൈമാറുന്നതിനാണ് കരാര്‍. ഈമാസം രണ്ടിനാണ് മൂന്നു കമ്പനികളും കരാറിലൊപ്പിട്ടത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടിങ് സൊലൂഷന് എന്നിവയുമായി ബന്ധപ്പെട്ടാണ് ജി42 പ്രവര്‍ത്തിക്കുന്നത്. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ കൊവിഡ് വാക്സിന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.യു.എ.ഇയില്‍ നേരത്തെ വിവാദമായ ടോടോക്ക് എന്ന അപ്ലിക്കേഷന്‍ വികസനവുമായി ബന്ധപ്പെട്ട് ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന യു.എ.ഇ ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ചോര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു. യു.എ.ഇയിലെ ആക്ടിവിസ്റ്റുകളെ ഹാക്ക് ചെയ്ത ഡാര്‍ക്മാറ്റര്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ടും ജി42 പ്രവര്‍ത്തിച്ചിരുന്നു.
ലോകത്തിലെ പ്രമുഖ ആയുധ നിര്‍മാതാക്കളാണ് ഇസ്റാഈലിലെ റാഫേലും ഐ.എ.ഐയും. ഇസ്റാഈല്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നതും ഈ കമ്പനികളാണ്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിനു പിന്നാലെ ഈ കമ്പനികള്‍ മാര്‍ച്ച് മുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മാണം നടത്തുന്നുണ്ട്.രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കൊറോണ വൈറസിനെതിരായും സാങ്കേതികമേഖലകളിലും ഇസ്റാഈലുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് യു.എ.ഇ വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച അറിയിച്ചത്.എന്നാല്‍ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നു ഭാഗങ്ങള്‍ ഇസ്റാഈലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം നടക്കവെയാണ് ഇസ്റാഈല്‍-യു.എ.ഇ ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."