കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം; അനുകൂലിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
പാര്‍ലമെന്റ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതുപോലെ സുപ്രിംകോടതിയ്ക്കായി പ്രത്യേക ചാനല്‍ തുടങ്ങാനും തയറാണെന്ന് കേന്ദ്രം അറിയിച്ചു.
നടപടികളുടെ തല്‍സമയ സംപ്രേഷണം വ്യവഹാരം നടത്തുന്നവര്‍ക്ക് ഏറെ സഹായകരമാണ്. അതുമാത്രമല്ല കോടതി നടപടികളുടെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.
കേസു നടത്തിപ്പുകാര്‍ക്ക് തങ്ങളുടെ അഭിഭാഷകന്‍ എങ്ങിനെ വാദിക്കുന്നുവെന്നും മനസിലാക്കാം- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
അതേസമയം ബലാല്‍ത്സംഗം, വിവാഹമോചനം തുടങ്ങിയ കേസുകളില്‍ ഇതു പ്രായോഗികമാണോ എന്ന ആശങ്കയും ചീഫ് ജസ്റ്റിസ് പങ്കുവച്ചു.
തല്‍സമയ സംപ്രേഷണം കുട്ടികള്‍ക്ക് കോടതി നടപടികള്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും കോടതി പറഞ്ഞു.
ആദ്യം സുപ്രിംകോടതിയില്‍ പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് വിജയമാണെന്നു കണ്ടാല്‍ കീഴ്‌കോടതിയിയും നടപ്പാക്കാമെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.
പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."