അധികൃതരുടെ അനാസ്ഥ; ഉരുവച്ചാലില്‍ ദിവസങ്ങളായി കുടിവെള്ളം റോഡില്‍ പാഴാകുന്നു
ഉരുവച്ചാല്‍: കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി അഞ്ച് ദിവസമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഉരുവച്ചാലില്‍ അഞ്ചിടത്ത് കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനാണ് അഞ്ച് സ്ഥലങ്ങളില്‍ പൊട്ടിയത്.
ഉരുവച്ചാല്‍, കരേറ്റ, ഇടപ്പഴശ്ശി, കയനി എന്നിവിടങ്ങളിലാണ് കുടിവെള്ളം വിതരണം മുടങ്ങിയത്. മട്ടന്നൂര്‍ റോഡില്‍ ഉരുവച്ചാലിലും പഴശ്ശിയിലുമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം കുത്തി ഒഴുകി പാഴാകുന്നത്. കെ.എസ്.ടിയുടെ റോഡ് വീതി കൂട്ടല്‍ പ്രവൃത്തി നടക്കുന്നതിനിടെ പഴയ ടാറിങ് മണ്ണുമാന്തി യന്ത്രം കൊണ്ട് കിളക്കുന്നതിനിടെയാണ് കുടിവെള്ളത്തിന്റെ പൈപ്പ് ലൈനുകള്‍ പൊട്ടിയത്. റോഡ് താഴ്ത്തികിളച്ചിടുമ്പോള് വെള്ളത്തിന്റെ പൈപ്പ് ലൈനുള്ള കാര്യം റോഡ് പണിക്കാരുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് പൈപ്പ് തകരുവാന്‍ കാരണമായത്. പഴശ്ശിയിലാണ് റോഡിലൂടെ വെള്ളം കൂടുതലായും പാഴായത്. കെ.എസ്.ടി.പി റോഡ് പ്രവൃത്തി നടക്കുന്ന സ്ഥലത്തു കൂടി വെള്ളം ഒഴുകി റോഡ് ചെളിക്കുളമായത് വാഹനങ്ങള്‍ക്ക് ഭീഷണിയായി.
തോട്ടിലേക്കും വീടുകളിലേക്കും വയലിലേക്കും റോഡിലേക്കും വെള്ളം കുത്തി ഒഴുകുകയായിരുന്നു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് രണ്ട് ദിവസമായികെ എസ്.ടി.പിയുടെ റോഡ് നിര്‍മാണ പ്രവൃത്തി നിര്‍ത്തിയിരിക്കയാണ്. റോഡ് പ്രവര്‍ത്തിക്കിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടലുണ്ടായാല്‍ കെ.എസ്.ടി.പി അധികൃതരാണ് അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടതെന്നാണ് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ലഭിച്ച വിവരം. ഇന്നു അറ്റ പ്രവൃത്തി നടത്തി നാളെ കുടിവെള്ളം വിതരണം ചെയ്യും. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്ന വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളം വിതരണം നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."