കൊച്ചിയില്‍ സമൂഹവ്യാപനമില്ല; ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടെന്ന് കളക്ടര്‍
കൊച്ചി: കൊവിഡ് രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ എസ് സുഹാസ്. കൊച്ചിയില്‍ സമൂഹവ്യാപനം ഇല്ല. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം, കൊച്ചിയില്‍ ഇന്നലെ ഉറവിടമറിയാത്ത ആറ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഇന്ന് രാവിലെമുതല്‍ കര്‍ശന പരിശോധന ആരംഭിച്ചിരുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. പനമ്പള്ളി നഗര്‍, ഗിരിനഗര്‍, പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപറമ്പ് എന്നിവിടങ്ങളാണ് നഗരസഭയിലെ കണ്ടെയ്‌മെന്റ് സോണുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."