എന്‍.ഡി.എ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു
കോട്ടയം: എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ് കോട്ടയം ജില്ലാ കലക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. തിരുനക്കരയില്‍ നിന്ന് പ്രകടനത്തോടെയാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
ലോക്സഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയിലാണ് പി.സി തോമസ് പത്രിക സമര്‍പ്പണം നടത്തിയത്. തിരുനക്കരയില്‍ നിന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിയ പി.സി തോമസിനൊപ്പം എന്‍.ഡി.എ ജില്ലാ ചെയര്‍മാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എന്‍. ഹരി, എന്‍.ഡി.എയിലെ ഘടക കക്ഷികളുടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.
ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബുവിന് പത്രിക കൈമാറി. നാല് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എന്‍. ഹരി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പ്രൊഫ ഗ്രേസമ്മ മാത്യു, എ.ജി തങ്കപ്പന് പത്രിക സമര്‍പ്പണ വേളയില്‍ പി.സി തോമസിനൊപ്പമുണ്ടായിരുന്നു. പി.സി തോമസിന്റെ മണ്ഡലപര്യടനം വെള്ളിയാഴ്ച പിറവത്ത് നിന്ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."