മാലിന്യം നീക്കാതെ ഇടമലയാര്‍ കനാലില്‍ വെള്ളം തുറന്ന് വിട്ടത് വീഴ്ചയെന്ന്
അങ്കമാലി: മാലിന്യം നീക്കം ചെയ്യാതെ ഇടമലയാര്‍ കനാലില്‍ വെള്ളം തുറന്ന് വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബി.ജെ.പി അങ്കമാലി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞകാലവര്‍ഷം ഈ പ്രദേശത്ത് നൂറില്‍ പരം ആളുകള്‍ക്ക് ഡങ്കിപനി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അങ്കമാലി എസ്.എന്‍.ഡി.പി കവല മുതല്‍ അരീ യ്ക്കല്‍ കവല വരെയുള്ള ഇടമലയാര്‍ കനാലിലെ കുറച്ച് മാലിന്യം നീക്കിയിരുന്നു. തുടര്‍ന്നും വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഈ മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ കനാല്‍വെള്ളത്തില്‍ കെട്ടികിടക്കുന്നത് പരിസര പ്രദേശത്തെ കിണറിലെ വെള്ളം മലിനമാകും, പകര്‍ച്ചവ്യാധിയും പിടിപെടാന്‍ സാധ്യത ഉണ്ട്.അടിയന്തിരമായി മാലിന്യം നീക്കം ചെയ്യണമെന്ന് ബി.ജെ.പി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നതിന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."