HOME
DETAILS
MAL
കോട്ടയം മണ്ഡലത്തില്‍ 15 സ്ഥാനാര്‍ഥികള്‍
backup
April 05 2019 | 06:04 AM
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 15 പേര്. അവസാന ദിനമായ ഇന്നലെ ഒന്‍പത് പത്രികകളാണ് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടത്.
ഐസക് ജോണ്‍ (സ്വതന്ത്രന്), പി.സി തോമസ് (കേരളാ കോണ്‍ഗ്രസ്), ടി.ആര് രഘുനാഥന് (സി.പി.എം ഡമ്മി), തോമസ് ജെ. നിധീരി, എം.കെ രാജപ്പന്, ഓമന കൃഷ്ണദാസ്, ജോസ് മാത്യു, ജോമോന് ജോസഫ്, വി.കെ കൃഷ്ണന്‍കുട്ടി (എല്ലാവരും സ്വതന്ത്രര്‍) എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമായി ആകെ 31 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക പിന്‍വലിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."