യു.പിയില്‍ ഗുണ്ടാതലവന്‍ ജയിലില്‍ വെടിയേറ്റ് മരിച്ചു
ലഖ്നൗ: ഗുണ്ടാതലവന്‍ മുന്നാ ബജ്രംഗി യു.പിയിലെ ജയിലില്‍ വെടിയേറ്റ് മരിച്ചു. ബംജ്രംഗിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ഭാര്യ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു.
2005ല്‍ ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബജ്രംഗി. ഇന്നലെ രാവിലെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കൊലപാതകം.
ഉത്തര്‍പ്രദേശിലെ ബഗ്പത് ജയിലില്‍ ഇന്നലെ രാവിലെ 6.30ന് ആണ് സംഭവം.
ചായ കുടിക്കുന്നതിനിടെ സഹ തടവുകാരന് സനില്‍ റതിയാഫ് വെടിയുതിര്‍ക്കുകയായിരുന്നു. ജാന്‍സി ജയിലില്‍നിന്ന് ഞാറാഴ്ചയാണ് ബജ്രംഗിയെ ബഗ്പത് ജയിലിലേക്ക് മാറ്റിയത്.
2009 ഒക്ടോബറില്‍ മുംബൈയില്‍ വച്ചാണ് മുന്നാ ബജ്രംഗി എന്ന് പേരുള്ള പ്രേം പ്രകാശിലെ പൊലിസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവ് കൃഷ്ണാനന്ദിനെ എ.കെ 47 തോക്ക് ഉപയോഗിച്ച് 100 ലേറെ തവണ വെടിയുതിര്‍ത്താണ് മുന്നാ ബജ്രംഗി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജയിലര്‍, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മറ്റു രണ്ട് പേര് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
ജയില്‍ തടവുകരന് കൊല്ലപ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."