HOME
DETAILS
MAL
കൊവിഡ്: നാല് മലയാളികള്‍കൂടി മരിച്ചു
backup
July 06 2020 | 01:07 AM
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് നാലുമലയാളികള്കൂടി മരിച്ചു. സഊദിയില്‍ രണ്ടുപേരും ഒമാനിലും അഹമ്മദാബാദിലും ഒരോരുത്തരുമാണ് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര വടക്കേ കുളമ്പ് പരേതനായ പള്ളിയാലില്‍ അബ്ദുവിന്റെ മകന് ഷിഹാബുദ്ധീന് (37), അന്തിക്കാട് മണലൂര്‍ പുത്തന്‍കുളം പൊറുത്തൂര് പള്ളിക്കുന്നത്ത് വര്‍ഗീസ് (വക്കച്ചന് 61) എന്നിവര്‍ സഊദിയിലും ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡ് ചെന്നാളില് സി.എം.എ ഖാദറിന്റെ മകന് ഷിഹാബുദ്ധീന് (ഷിബു -50) ഒമാനിലും തലശ്ശേരി കോടിയേരി കല്ലില്‍ത്താഴ ഗുരുകൃപയില്‍ ജീവാനന്ദം (66) അഹമ്മദാബാദിലുമാണ് മരിച്ചത്.
പള്ളിയാലില്‍ ഷിഹാബുദ്ധീന് ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: സൈനബ. ഭാര്യ: ഷംല (ഹാജിയാര്‍പള്ളി). മക്കള്‍: മുഹമ്മദ് ഷാമില്‍, ഷംന. സഹോദരങ്ങള്‍: സിദ്ധീഖ് ഫൈസി (റിയാദ്), സിറാജുദ്ധീന്, ഷബീബ്, സുലൈഖ, സുമയ്യ. വര്‍ഗീസ് ഇന്നലെ നാട്ടില്‍ വരാനിരിക്കെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വരാന്‍ സാധിച്ചിരുന്നില്ല. ഭാര്യ: മിനി. മക്കള്‍: നോയല്‍, അല്‍ക്ക.
ജീവാനന്ദം അഹമ്മദാബാദില്‍ ഹോട്ടല്‍ മാനേജറായിരുന്നു. റിട്ട. തഹസില്‍ദാര്‍ കെ.വി അനന്തന്റെയും കൃഷ്ണപുരത്ത് സരോജിനിയുടേയും മകനാണ്. മക്കള്‍: ജീനസ്, നിത്യ. മരുമക്കള്‍: അനീഷ്, ദൃശ്യ. സഹോദരങ്ങള്‍: ജ്യോതി, സന്ധ്യ, ശാന്തി, അരുളാനന്ദം. മസ്ക്കത്തില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു ഷിഹാബുദ്ദീന് എന്ന ഷിബു. വീട്ടില്‍ ഐസൊലേഷനിലായിരുന്നു. ഭാര്യ വഹീദ. രണ്ട് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."