ആമസോണ്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് കമ്പനികള്‍ക്ക് സര്‍ക്കാര്‍ കുരുക്കിടുന്നു; പുതിയ ഇ-കൊമേഴ്‌സ് നിയമം വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇ-കൊമേഴ്‌സ് നിയമം കര്‍ശനമാക്കുന്നതോടെ ആമസോണ്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള ആഗോളകമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാവും. പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
വാണിജ്യ മന്ത്രാലയത്തിലെ വ്യവസായ, ആഭ്യന്തര വിപണി പ്രോത്സാഹന വകുപ്പാണ് നയത്തിന്റെ കരട് രൂപീകരിച്ചത്. 15 പേജുള്ള ഡ്രാഫ്റ്റ് ബ്ലൂംബെര്‍ഗിലുണ്ട്. ഇതനുസരിച്ച് ഈ രംഗത്തെ നിരീക്ഷണത്തിനായി ഇ-കൊമേഴ്‌സ് റെഗുലേറ്ററെ നിയമിക്കും.
ഓണ്‍ലൈന്‍ കമ്പനികളുടെ സോഴ്‌സ് കോഡുകള്‍, അല്‍ഗറിഥം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ സര്‍ക്കാരിന് ലഭ്യമാക്കണം എന്നതാണ് പുതിയ നിയമത്തില്‍ വരുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ദേശസുരക്ഷ, നികുതി, ക്രമസമാധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും കരടില്‍ പറയുന്നു.
നേരത്തെ കൊണ്ടുവന്ന കരട് ബില്ലില്‍ ഡാറ്റ സെര്‍വര്‍ വിദേശത്താവരുതെന്ന നിര്‍ദേശത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുതിയ കരട് രേഖയില്‍ ഇക്കാര്യത്തില്‍ അഭിപ്രായം ആരായുക മാത്രമാണ് ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ പ്രാദേശികമായി സൂക്ഷിക്കണോയെന്ന തുറന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് വില്‍പ്പനക്കാരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണമെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു. ഇറക്കുമതി ഉല്‍പന്നത്തില്‍ ഏത് രാജ്യത്തു നിന്ന് വന്നതാണെന്നും ഇന്ത്യയില്‍ എത്ര ജോലിയെടുത്തുവെന്നും വ്യക്തമാക്കണമെന്നും കരടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."