അവധിക്കാലം കളികള്‍ക്കും പഠനത്തിനും; വേദിയൊരുക്കി ഇടയിലെക്കാട് സ്വരാജ്
തൃക്കരിപ്പൂര്‍: അവധിക്കാലം കളികള്‍ക്കു മാത്രമല്ല കളികളിലൂടെ പഠനത്തിനും വേദിയൊരുക്കി ഇടയിലെക്കാട് സ്വരാജ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ കുട്ടികളുടെ ക്യാംപ്. രണ്ടു ദിവസം നീണ്ട പഠന ക്യാംപില്‍ അഗ്നിപ്രതിരോധവും ബോധവല്‍ക്കരണവും ഡെമോണ്‍സ്‌ട്രേഷന്‍ ഉള്‍പ്പെടെ ഒരുക്കിയാണ് കുട്ടികളില്‍ അവബോധം ഉണ്ടാക്കിയത്. തൃക്കരിപ്പൂര്‍ അഗ്നിശമന രക്ഷാനിലയം അസി. ഓഫിസര്‍ ടി സന്തോഷ് കുമാര്‍ ബോധവല്‍കരണ ക്ലാസിനു നേതൃത്വം നല്‍കി.
കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് നയിച്ചു വിജേഷ് കാരിയുടെ കലാകേളി, കണക്ക് വിഷയത്തിലെ പേടി അകറ്റാന്‍ വി.വി രവീന്ദ്രന്‍ നയിച്ച 'കണക്കിലെ കൂട്ടുകാരന്‍', 'ജ്യോതിര്‍ഗോളങ്ങളൂടെ', കെ ഭാസ്‌കരന്‍, പി അനില്‍ എന്നിവരുടെ ശാസ്ത്രസദ്യ ഒരുക്കിയ വാനനിരീക്ഷണം, കുട്ടികളിലെ അഭിനയ പ്രതിഭകളെ കണ്ടെത്തിയ ജയന്‍ കാടകത്തിന്റെ 'കളിയരങ്ങ് ' എന്നിവയാണ് രണ്ടു നാള്‍ നീണ്ട ക്യാംപില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയത്.
സമാപന ചടങ്ങില്‍ സ്വരാജ് പ്രസിഡന്റ് എം രാജേഷ് അധ്യക്ഷനായി. ആരാധ്യ പ്രേംജിത്തിനുള്ള ധീരതക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു. കെ തോമസ്, കെ അജിത, പി.വി സനൂപ്, പി പവിത്രന്‍, എ കിരണ്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദിയുടെ ഉദ്ഘാടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."