കട്ടിപ്പാറ ദുരിതബാധിതരോടുള്ള അവഗണന; സ്വതന്ത്ര കര്‍ഷക സംഘം ധര്‍ണ നടത്തി
താമരശേരി: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി താലൂക്ക് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
കൃഷി നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കര്‍ഷകരെ പുനരധിവസിപ്പിക്കുക, കട്ടിപ്പാറക്ക് സ്‌പെഷല്‍ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ദുരന്തമേഖല സന്ദര്‍ശിക്കുകയോ ദുരിതബാധിതരെ കാണുകയോ ചെയ്യാത്ത മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എല്ലാം നഷ്ടപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഒ.പി മൊയ്തു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഹാജറ കൊല്ലരുകണ്ടി, കെ.എം അഷ്‌റഫ് മാസ്റ്റര്‍, സി.വി മൊയ്തീന്‍ ഹാജി, കെ.കെ അന്തു മാസ്റ്റര്‍, സി.കെ മൊയ്തീന്‍ ഹാജി, കെ.കെ സൂപ്പി, എ.വി മൊയ്തീന്‍കോയ, വി.കെ അബ്ദുല്‍ മജീദ്, മാമുക്കുട്ടി മായനാട്, കെ.പി അന്ത്രു, കളത്തില്‍ ഇസ്മായില്‍ മാസ്റ്റര്‍, ഹാഫിസുറഹ്മാന്‍, ഹാരിസ് അമ്പായത്തോട്, എം.ടി അയ്യൂബ്ഖാന്‍, അഷ്‌റഫ് കൂടത്തായി, പി.പി മുഹമ്മദ്കുട്ടി സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി നസീര്‍ വളയം സ്വാഗതവും എ.പി മൂസ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കര്‍ഷകസംഘം ജില്ലാ ഭാരവാഹികള്‍ തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി.
വിവിധ മേഖലകളില്‍ സേവനം
ചെയ്തവരെ ആദരിച്ചു
മുക്കം: നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങിയ ഡോ. ജന്‍ഷര്‍ റോഷന്‍, നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ എം.എ സെബ, എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ ചെറുവാടി ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
ചെറുവാടി സീതി ഹാജി സൗധത്തില്‍ നടന്ന ചടങ്ങ് സുപ്രഭാതം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന്‍ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.വി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കോഴിക്കോട് ബി.ഡി.ഒ കൃഷ്ണ കുമാരി, എസ്.എ നാസര്‍, വൈത്തല അബൂബക്കര്‍, കെ.വി നവാസ്, കെ.കെ ഫിറോസ്, കെ. ഗുലാം ഹുസെന്‍, ജബ്ബാര്‍ പുത്തലത്ത്, സലാം തോലേങ്ങല്‍, മിന്‍സര്‍ പരവരി, ഡോ. ജന്‍ഷര്‍ റോഷന്‍, എം.എ സെബ, പി.കെ അശിഹ, കെ.വി മുജീബ് സംസാരിച്ചു. എന്‍. ജമാല്‍ സ്വാഗതവും കെ.വി നിയാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."