HOME
DETAILS
MAL
ഇന്ത്യയിലെ നിരോധനം: ടിക്ടോകിന്റെ പാരന്റ് കമ്പനിക്ക് 6 ബില്യണ്‍ ഡോളര്‍ നഷ്ടമാകും
backup
July 06 2020 | 08:07 AM
ഇന്ത്യയില്‍ ആപ്പ് നിരോധിച്ചതോടെ ടിക്ടോകിന്റെ പാരന്റ് കമ്പനിക്കുണ്ടാവുന്നത് ഭീമമായ നഷ്ടം. ആറു കോടി ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബൈറ്റ് ഡാന്‍സ് എന്ന കമ്പനിയുടേതാണ് ടിക്ടോക്. 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തിലാണ് ടിക്ടോകും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഈ ആപ്പുകള്‍ നിരോധിച്ചത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബൈറ്റ്ഡാന്‍സ് കമ്പനി 1 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതേ കമ്പനിക്ക് കീഴിലുള്ള മൂന്ന് ആപ്പുകള്‍ നിരോധിച്ചവയിലുള്ളത്. ജനപ്രിയമായ ടിക്ടോകിനു പുറമെ, ഹലോ സോഷ്യല്‍ മീഡിയാ ആപ്പ്, വിഗോ വിഡിയോ എന്നീ ആപ്പുകളും ബൈറ്റ്ഡാന്സിന്റേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."