'നല്ല വെള്ളം, നല്ല പാത്രം' പദ്ധതിക്ക് തുടക്കം
കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'നല്ല വെള്ളം നല്ല പാത്രം' പദ്ധതിക്കു തുടക്കമായി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. ജലജന്യരോഗങ്ങളും വൃക്കരോഗങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ശുദ്ധജലം ശുദ്ധമായി തന്നെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തും.
നിലവില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകലാണ് ഉപയോഗിക്കുന്നത്. ഇവ ഉപേക്ഷിച്ച് സ്റ്റീല്‍, പളുങ്ക് വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ക്രമേണ മുഴുവന്‍ പേരും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഉപേക്ഷിച്ചുവെന്ന് ഉറപ്പുവരുത്തും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേപ്പയൂര്‍ വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌കൂളില്‍ നടന്നു.
പ്രൊഫ. സി.പി അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.ഇ.ഒ ഇ. വിശ്വനാഥന്‍ അധ്യക്ഷനായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിതസന്ദേശം നല്‍കി. സുധീര്‍ തങ്കപ്പന്‍ ജലപഠന ക്ലാസെടുത്തു. വി.കെ ദീജി, ആഷോ സമം, അബ്ദുല്ല സല്‍മാന്‍, എസ്.എസ് ശ്രീശരണ്‍, വി.പി ഹരിദാസ്, സിന്ധു ഗണേഷ്, ജിഷ്ണു ബിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."