മദ്‌റസാ വിദ്യാര്‍ഥിക്ക് നേരെയുള്ള അക്രമം പ്രതിഷേധാര്‍ഹമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കോഴിക്കോട്: കഴിഞ്ഞദിവസം മദ്‌റസയിലേക്കു പോകുകയായിരുന്ന കൊയിലാണ്ടി ബാഫഖി തങ്ങള്‍ സ്മാര മദ്‌റസാ വിദ്യാര്‍ഥി മുഹമ്മദ് റാഷിദിനു നേരെ കൊയിലാണ്ടിയില്‍ വച്ചുണ്ടായ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
മതപഠനം തടസപ്പെടുത്തി വിദ്യാര്‍ഥികളില്‍ ഭീതിയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷനായി. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. ഹസൈനാര്‍ ഫൈസി, ഇ.കെ അബ്ദുല്ല ഫൈസി, കെ. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, പി.എം അംജദ്ഖാന്‍ റഷീദി, എ.ടി മുഹമ്മദ് മാസ്റ്റര്‍, എന്‍.കെ ബഷീര്‍ ദാരിമി, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, കെ. അബ്ദുല്‍ കരീം ബാഖവി, പി.കെ സാജിദ് ഫൈസി, കെ. മുഹമ്മദ് ഫൈസി, മുസ്തഫ പുതുപ്പണം, ഫൈസല്‍ ഫൈസി വടകര, പി.എം നൗഷാദ് അസ്ഹരി, പി.കെ മുസ്തഫ ദാരിമി, സി. മുഹമ്മദ് സ്വാലിഹ് അസ്ഹരി, പി. അബ്ദുറഹിമാന്‍ ബാവ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."