'സാരല്യ ഗഡിയേ..മ്മക്ക് ആ അബ്ദുറബ്ബിനെ രാജി വെപ്പിക്കസ്റ്റോ'-പ്ലസ്ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍ക്കാറിനെ ട്രോളി പ്രതിപക്ഷം
കോഴിക്കോട്: മുട്ടറ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. സംഭവത്തില്‍ സര്‍ക്കാറിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷത്തെ യുവനേതാക്കള്‍. സര്‍ക്കാറിനെതിരായ പരിഹാസ രൂപത്തിലുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.
ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പരിഹാസവും പ്രതിഷേധവും കലര്‍ത്തി യു.ഡി.എഫ് കേന്ദ്രങ്ങള്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെ: ന്തൂട്ടാ ഗഡിയേ കിട്ടീലേ. ല്ല ലേ... ന്താക്കാനാ സാരല്ല്യ!! മ്മക്ക് ആ അബ്ദുറബ്ബിനെ രാജി വെപ്പിക്കാസ്റ്റോ...
കെ.ടി. ജലീലിന്റെ ചിത്ര സഹിതമാണ് വി.ടി. ബല്‍റാം എം.എല്‍.എയുടെ പോസ്റ്റ്. 'കോണ്‍ഗ്രസുകാരെ, 2017 ല്‍ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ.ടി. ജലീല്‍ ഭാരതപ്പുഴയില്‍ നീരാട്ട് നടത്തുന്ന ചിത്രമാണിത്. അല്ലാതെ വി.ടി. ബല്‍റാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയര്‍ സെക്കന്‍ഡറി ജലീലിന്റെ വകുപ്പല്ല, രവീന്ദ്രനാഥിന്‍േറതാണ്.
'ഉത്തരക്കടലാസ് കിട്ട്യോ..' എന്ന തലക്കെട്ടില്‍ സൈബറിടങ്ങളില്‍ കാമ്പയിനുമായി യു.ഡി.എഫ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എട്ടാം തീയതിക്ക് മുമ്പ് ഉത്തരക്കടലാസ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ആനുപാതിക മാര്‍ക്ക് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേ സമയം ജൂലൈ 10ന് നടത്താനിരുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റിയിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."