HOME
DETAILS

വിചിത്രമായ ചില തമാശകള്‍

  
backup
April 23 2017 | 20:04 PM

%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%b2-%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b6%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്തായി വിചിത്രമായ ചില തമാശകളൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടപ്പോള്‍ പറഞ്ഞ തമാശയാണ് അതില്‍ ഏറ്റവും രസകരമായത്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരേ മതേതര ശക്തികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നാണ് അദ്ദേഹം കെജ്‌രിവാളുമായി നടത്തിയ ഗൗരവമായ ചര്‍ച്ചയുടെ അടിസ്ഥാനം ഉരല് ചെന്ന് മദ്ദളത്തോട് പറയുക എന്നൊക്കെ കേട്ടിട്ടില്ലേ, ഏതാണ്ട് അത് പോലെയൊക്കെ തന്നെ. കോണ്‍ഗ്രസിന് ബദലായി ഉയരുമെന്ന് വീമ്പിളക്കിയിരുന്ന ആം ആദ്മി പാര്‍ട്ടിയെ പഞ്ചാബിലെ ജനങ്ങള്‍ മൂലക്കിരുത്തി. ഡല്‍ഹില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമായി.
ബംഗാളില്‍ സി.പി.എമ്മിന് സംഭവിച്ചത് തന്നെയാണ് ആം ആദ്മിക്ക് അവര്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരുന്ന പഞ്ചാബിലും ഭരണത്തിലുള്ള ഡല്‍ഹിയിലും സംഭവിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ പഴുതാരയും നീര്‍ക്കോലിയും കൂടി മൂര്‍ഖനെ എങ്ങിനെ നേരിടാമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെയായി പിണറായി കെജ്‌രിവാള്‍ ചര്‍ച്ച. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര മുന്നണിക്കല്ലാതെ ബി.ജെ.പിയുടെ സാധ്യതകളെ തല്ലിക്കെടുത്താന്‍ കഴിയില്ലെന്ന് കാലം പലതവണ തെളിയിച്ചിട്ടും ആ ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിയാതെ അന്ധമായ കോണ്‍ഗ്രസ് വിരോധവും പേറി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് പതിക്കാനുള്ള തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് ഇന്ത്യയിലെ എന്ന് വച്ചാല്‍ കേരളത്തിലെ സി.പി. എം.
മലപ്പുറം ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഇടതുമുന്നണിയുടെയും, സി.പി. എമ്മിന്റെയും ധാര്‍മിക ശക്തി മുഴുവനും ചോര്‍ത്തിക്കഴിഞ്ഞു. ഐക്യ ജനാധിപത്യമുന്നണിയുടെ സാധ്യതകളെ ഇല്ലാതാക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങള്‍ മുഴുവനും പ്രയോഗിച്ചിട്ടും സി.പി.എമ്മിന് നിരാശമാത്രമായിരുന്നു ബാക്കി. മൃദു ഹിന്ദുത്വം രാഷ്ട്രീയ അടവ് നയമായി കൈക്കൊണ്ട് മലപ്പുറത്തിന്റെ മണ്ണില്‍ വര്‍ഗീയ വിത്തുകള്‍ ബി.ജെ.പി യെക്കാള്‍ ശക്തിയിലും വേഗത്തിലും ഇറക്കാന്‍ നോക്കിയ സി.പി.എമ്മിന് തരക്കേടില്ലാതെ കൈപൊള്ളിയിട്ടും വീണ്ടും രാഷ്ട്രീയ ചൂതാട്ടത്തിന് ശ്രമിക്കുകയാണ് അവര്‍. ആദ്യം മൃദു ഹിന്ദുത്വകാര്‍ഡിറക്കാന്‍ നോക്കി തോറ്റു തൊപ്പിയിട്ടു. പിന്നെ അടവുമാറ്റി മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണം നടന്നത് കൊണ്ടാണ് സി.പി.എം തോറ്റതെന്ന് ഒരു നേതാവ് ഗവേഷണം നടത്തി കണ്ടുപിടിച്ചു. പക്ഷെ അവിടെയും പാളി. കെജ്‌രിവാളിനെ കണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കെതിരേ ഒരു മുന്നണി തല്ലിക്കൂട്ടുന്നു എന്ന തോന്നലുണ്ടാക്കിയെങ്കിലും മതേതര വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുമോ എന്ന് നോക്കുകയാണവര്‍. കാരണം അത്ര വലിയ ആഘാതമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് സമ്മാനിച്ചത്. ബി. ജെ.പിക്ക് നേരിട്ട് വമ്പന്‍ രാഷ്ട്രീയ തിരിച്ചടി അവര്‍ക്കൊപ്പം തന്നെ സി.പി.എമ്മിനും മുഖത്തേറ്റ അടിയായി.
ബി.ജെ.പി വളര്‍ന്ന്, കോണ്‍ഗ്രസ് തളര്‍ന്ന്, ആ ചിലവില്‍ അധികാരം പിടിക്കാമെന്ന വ്യാമോഹമായിരുന്നല്ലോ എന്നും സി. പി. എം പുലര്‍ത്തിപ്പോന്നത്. ആ മോഹങ്ങള്‍ കരിഞ്ഞപ്പോള്‍ സി.പി.എമ്മിനും, പിണറായിക്കും സമനില തെറ്റി. അല്ലാതെ തലക്ക് സ്ഥിരതയുള്ളയാരെങ്കിലും കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന കെജ്‌രിവാളിനോട് കോണ്‍ഗ്രസില്ലാതെ നമുക്ക് ഒരു കൈ നോക്കിയാലോ എന്ന് പറയുമോ. മാത്രമല്ല സി.പി.എമ്മിന്റെ പ്രഖ്യാപിത ശത്രുവായ മമതാ ബാനര്‍ജിയുമായി കൈകോര്‍ത്ത് നില്‍ക്കുന്നയാളാണ് കെജ്‌രിവാള്‍ എന്ന് പിണറായി സൗകര്യ പൂര്‍വം മറന്നു. പക്ഷെ കെജ്‌രിവാള്‍ അടക്കം ഇന്ത്യയില്‍ മോദിക്കെതിരേ നിലകൊള്ളുന്ന എല്ലാവര്‍ക്കും ഒന്നറിയാം. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്താതെ, കോണ്‍ഗ്രസ് നയിക്കാതെ ആര്‍.എസ്.എസ് വിമുക്ത ഇന്ത്യ യാഥാര്‍ഥ്യമാകില്ല. പിണറായിയെപ്പോലുള്ള കേരളത്തിലെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ചില സി.പി.എം നേതാക്കള്‍ക്കെ അതിപ്പോഴും മനസിലാകാതെയുള്ളു.
പതിനാലാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണ്. സി.പി.എമ്മും ഇടതുമുന്നണിയും പ്രതിരോധത്തിലാണ്. മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ കുരിശു പൊളിക്കല്‍ നാടകം കളിച്ചതും, പിന്നെ ഞാനൊന്നുമറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്ന മട്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ മെക്കിട്ട് കയറിയതു മുതല്‍ ജിഷ്ണുവിന്റെ അമ്മയെ റോഡിലിട്ട് വലിച്ചിഴച്ചതും, ബംഗാളില്‍ നിന്ന് കൊണ്ടുവന്ന ആയിരക്കണക്കിന് ടണ്‍ അരി ഗോഡൗണുകളില്‍ കിടന്ന് പുഴുത്ത് നശിച്ചതും വരെ നിരവധി ചോദ്യങ്ങള്‍ക്ക് ഇടതുമുന്നണിയും സി.പി.എമ്മും നിയമസഭയില്‍ ഉത്തരം പറയേണ്ടി വരും. അതില്‍ നിന്നൊക്കെ ഒളിച്ചോടാനുള്ള ശ്രമമാണ് ഇത്തരം വിചിത്രമായ തമാശകള്‍ക്ക് വഴിമരുന്നിട്ട് പിണറായി ശ്രമിക്കുന്നതെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതിയെന്നാണ് എനിക്ക് പറയാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago