നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഇനിയും പ്രവര്‍ത്തിപ്പിച്ചില്ല
വെള്ളമുണ്ട: കൊലപാതകം നടന്ന വീട്ടില്‍ നിന്നും നഷ്ടപ്പെട്ട കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ വൈകുന്നേരം വരെയും സ്വിച്ചോണ്‍ ചെയ്തില്ലെന്ന് കണ്ടെത്തി.
മൊബൈല്‍ സ്വിച്ചോണ്‍ ചെയ്താല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇതോടെ പൊലിസിന് നഷ്ടപ്പെടുകയാണ്. അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനായി കൊല നടത്തിയവര്‍ ഫോണ്‍ എടുത്ത്് സിംകാര്‍ഡ് മാറ്റിയിട്ടതാവാമെന്നാണ് പൊലിസ് കരുതുന്നത്. അന്വേഷണ സംഘം ഇന്നലെയും ഇതരസംസ്ഥാന തൊഴിലാളികളുടെ വിരലടയാള പരിശോധനയും സി.സി.ടി.വി പരിശോധനയും തുടര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ സ്ഥലത്തെത്തി സീന്‍ മഹസര്‍ തയാറാക്കി. ഇതിനിടെ പ്രദേശത്ത് ഭീതി പരത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ വെള്ളമുണ്ട പൊലിസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാത സംഘങ്ങള്‍ വീടിന് മുട്ടിയതായും മറ്റും പ്രചരിപ്പിച്ചാണ് ഭീതി വിതക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."