പാകിസ്താന്‍ ലോകകപ്പ് സാധ്യതാടീം പ്രഖ്യാപിച്ചു
കറാച്ചി: അടുത്ത മാസം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു. 23 അംഗ സാധ്യതാ ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുത്ത താരങ്ങളോട് ഏപ്രില്‍ 15, 16 തിയതികളില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശോധനയ്ക്കു വിധേയരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട@്. ഇതിനു ശേഷമായിരിക്കും 18ന് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്താന്‍ പ്രഖ്യാപിക്കുക. ആസ്‌ത്രേലിയക്കെതിരേ നടന്ന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ചില താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മുഹമ്മദ് അബ്ബാസ്, ഷാന്‍ മസൂദ്, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരാണ് ഇവരില്‍ പ്രധാനികള്‍. ഉമര്‍ അക്മല്‍, വഹാബ് റിയാസ്, സഅദ് അലി എന്നിവരാണ് ലോകകപ്പ് സാധ്യതാ ടീമില്‍ നിന്ന് തഴയപ്പെട്ട പ്രമുഖ താരങ്ങള്‍.
സാധ്യതാ ടീം: സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ആബിദ് അലി, ആസിഫ് അലി, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസന്‍ അലി, ഇമാദ് വസീം, ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, ഷതബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, ഷുഐബ് മാലിക്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."