HOME
DETAILS
MAL
കാറ്റില്‍ ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് മരം വീണു
backup
July 15 2016 | 23:07 PM
ഗൂഡല്ലൂര്‍: കനത്ത കാറ്റിലും മഴയിലുംപെട്ട് ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയുടെ മുകളിലേക്ക് മരം വീണു. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം.
ആശുപത്രിയോട് ചേര്‍ന്നുള്ള വാക മരമാണ് പൊട്ടിവീണത്. ആശുപത്രിയിലെ പുരുഷന്മാരുടെ ജനറല്‍ വാര്‍ഡിന് മുകളിലേക്കാണ് മരം വീണത്. ജനാലകള്‍ തകര്‍ന്ന് മരകൊമ്പുകള്‍ അകത്തേക്കെത്തിയെങ്കിലും രോഗികള്‍ ഓടി മാറിയത് അപകടം ഒഴിവാക്കി. പിന്നീട് അഗ്നിശമന സേനയെത്തിയാണ് മരം വെട്ടി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."