മോഷണത്തിനിടെ ഗൃഹനാഥനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
വടകര: മോഷണത്തിനിടെ ഗൃഹനാഥനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വടകര അറക്കിലാട് ഒറ്റപ്പിലാക്കൂല്‍ വിഷ്ണു(20) ആണ് പിടിയിലായത്. കൈനാട്ടി സ്വദേശികളായ ഷിബു, ഗോപിലാഷ് എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വിഷ്ണു പൊലിസിനോട് പറഞ്ഞു. മുട്ടുങ്ങല്‍ പുതിയോട്ടില്‍ സജീവന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സജീവന് അകത്തുനിന്ന് ഭാര്യയുടെ ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പിടിയിലായ വിഷ്ണു കയ്യിലുള്ള ആക്സോ ബ്ലേഡ് ഉപയോഗിച്ച് സജീവന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ അയല്‍ വീട്ടുകാര്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സജീവന്റെ ഭാര്യയുടെ കയ്യിലുള്ള ഒരു പവന്റെ ബ്രേസ് ലെറ്റ് ഇയാളില്‍നിന്ന് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."