HOME
DETAILS
MAL
സ്വപ്ന സുരേഷിന്റെ ഉന്നതതലബന്ധം അന്വേഷിക്കണം: യു.ഡി.എഫ്
backup
July 07 2020 | 02:07 AM
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നതതല ബന്ധം സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്.
അന്താരാഷ്ട്രതലത്തില്‍ മാഫിയാ ബന്ധമുള്ളവരുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയിരിക്കുകയാണ്.
കസ്റ്റംസ് പരിശോധന ഒഴിവാക്കി സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒന്നിലേറെ തവണ ഇടപെടല്‍ ഉണ്ടായി.
സ്വര്‍ണ കള്ളക്കടത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ ഒത്താശയും ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇതിലൂടെ പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവിന് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണുള്ളത്. ഇവര്‍ താമസിച്ച തിരുവനന്തപുരം മുടവന്മുകളിലെ ഫ്ളാറ്റിലെ അസോസിയേഷന് ഭാരവാഹികളും താമസക്കാരും ഐ.ടി സെക്രട്ടറി ശിവശങ്കരന് സ്വപ്നയുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
അറസ്റ്റിലായ മറ്റൊരു പ്രതി സരിത്തുമായും ശിവശങ്കരന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റൊരു ഉപദേശകനും സ്വര്‍ണക്കടത്ത് കേസുമായി അടുത്ത ബന്ധമുണ്ടെന്നും ബെന്നി ബെഹ്നാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."