HOME
DETAILS
MAL
കാണ്‍പൂര്‍ വെടിവയ്പ് മൂന്ന് പൊലിസുകാര്‍ക്ക് കൂടി സസ്പെന്ഷന്
backup
July 07 2020 | 02:07 AM
വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടര ലക്ഷംരൂപ
കാണ്‍പൂര്‍: യു.പിയിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പൊലിസുകാര്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നു പൊലിസുകാര്‍ക്ക് കൂടി സസ്പെന്ഷന്. റെയ്ഡ് വിവരം ചോര്‍ത്തിയതില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് മൂന്നു പൊലിസാരെകൂടി സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ സ്റ്റേഷന് ഓഫിസര്‍ വിനയ് തിവാരിയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ കന്‍വര്‍പാല്‍, കൃഷ്ണകുമാര്‍ ശര്‍മ, കോണ്‍സ്റ്റബിള്‍ രാജിവ് എന്നിവരെയാണ് ഇന്നലെ സസ്പെന്റ് ചെയ്തത്.
ഗുണ്ടാതലവന്‍ വികാസ്ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസ് സംഘത്തിനു നേരെ ഒളിഞ്ഞിരുന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അതിനിടെ വികാസ് ദുബെയെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം വര്‍ധിപ്പിച്ചു. വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയാണ് ലഭിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ദുബെയുടെ ചിത്രങ്ങള്‍ പതിച്ചു. ദുബെ യു.പി വിട്ട് മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. ദുബെ 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."