മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര
കാസര്‍കോട്: വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് ആരംഭിക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, വര്‍ഗീയതക്കും അക്രമണങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പ്രചരണവുമായി കാല്‍നടയായി നടത്തുന്ന യാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
സംഘാടക സമിതി രൂപീകരണ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."