അഭിമാനമായി ശ്രീധന്യ; ഇല്ലായ്മകളോട് പടപൊരുതി നേടിയത് മിന്നും വിജയം
പൊഴുതന: സിവില്‍ സര്‍വിസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി വയനാടിന്റെ അഭിമാനമായി മാറിയ ശ്രീധന്യയുടേത് ഇല്ലായ്മകളോട് പടപൊരുതി നേടിയ മിന്നും വിജയം. പി.ജിക്ക് ശേഷം ജില്ലയിലെ വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ജോലികള്‍ ചെയ്യുകയായിരുന്ന ശ്രീധന്യക്ക് ഐ.എ.എസ് നേടണമെന്ന ആഗ്രഹം മനസിനുള്ളില്‍ ഉണ്ടായിരുന്നു. ഇങ്ങിനെയാണ് താല്‍ക്കാലിക ജോലി ഉപേക്ഷിച്ച് കോച്ചിങിനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അവിടെ നിന്നും ശ്രീധന്യ മടങ്ങുന്നത് നാടിന്റെ അഭിമാനമായാണ്.
കുടുംബത്തിനൊപ്പം ഇടിയംവയല്‍ പ്രദേശവും ഏറെ അഭിമാനം കൊള്ളുകയാണ് ശ്രീധന്യയെന്ന മിടുക്കിയുടെ നേട്ടത്തില്‍.
അതിനൊപ്പം പിന്നാക്ക ജില്ലയായ വയനാടും ആഘോഷത്തിലാണ്. സംസ്ഥാനത്ത് തന്നെ കുറിച്യ സമുദായത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വിസുകാരിയാണ് ശ്രീധന്യ. മലയാളം മീഡിയത്തിലൂടെ പഠിച്ചുവളര്‍ന്ന അവള്‍ തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.
നാടൊന്നാകെ ഇന്നലെ രാത്രിയോടെ തന്നെ ഇടിയംവയലിന് സമീപത്തെ അമ്പലക്കൊല്ലി കോളനിയില്‍ ആശംസകളുമായി എത്തിയിരുന്നു. തിരുവനന്തപുരത്തുള്ള ശ്രീധന്യ നാട്ടിലെത്തുമ്പോള്‍ ഞെട്ടിക്കുന്ന സ്വീകരണങ്ങള്‍ ഒരുക്കാനുള്ള തിടുക്കത്തിലാണ് നാട്ടുകാര്‍. മകളുടെ നേടത്തില്‍ സന്തോഷം അലതല്ലുകയാണ് അമ്പലക്കുന്ന് കോളനിയിലെ കൊച്ചുവീട്ടില്‍. അമ്മയും അച്ഛനും അനുജനുമാണ് ഇപ്പോള്‍ ഇവിടെ വീട്ടിലുള്ളത്. ഇവരെ ശ്രീധന്യ തശന്നയാണ് സന്തോഷവാര്‍ത്ത ഫോണിലൂടെ അറിയിച്ചത്. ചേച്ചിയുടെ നേട്ടത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ് താനെന്ന് അനുജന്‍ മീനങ്ങാടി പോളിടെക്‌നികിലെ രണ്ടാംവര്‍ ഇലക്ട്രികല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്രീരാഗ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."