മെഗാ തൊഴില്‍മേളയ്ക്ക് ആയിരങ്ങള്‍ 3110 പേരെ ജോലിക്കു തെരഞ്ഞെടുക്കുന്നതിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയാറാക്
കി
കണ്ണൂര്‍: കേന്ദ്ര തൊഴില്‍ ഉദ്യോഗ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ കരിയര്‍ സര്‍വിസിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ മെഗാ തൊഴില്‍ മേളയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ കൃഷ്ണമേനോന്‍ ഗവ. വനിതാ കോളജില്‍ നടത്തിയ മേളയില്‍ രാജ്യത്തെ പ്രധാനപ്പെട്ടവയടക്കം 44 കമ്പനികള്‍ പങ്കെടുത്തു. പതിനേഴായിരത്തോളം പേര്‍ രജിസ്‌ട്രേഷന്‍ ഫോറം വാങ്ങിയെങ്കിലും 12,977 പേര്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെ 41 കേന്ദ്രങ്ങളില്‍ തൊഴില്‍മേള നടത്തുന്നതിന്റെ ഭാഗമായാണു കണ്ണൂരിലും മേള നടത്തിയത്. സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നാഷന്‍, മെയ്ക്ക് ഇന്‍ കേരള, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയുടെ സഹകരണത്തോടെയായിരുന്നു മെഗാ ഫെയര്‍. രാവിലെ മുതല്‍ വനിതകളടക്കമുള്ളവരുടെ വന്‍ തിരക്കായിരുന്നു മേളയ്ക്ക്. റിലയന്‍സ്, എല്‍ ആന്‍ഡ് ടി തുടങ്ങിയ വന്‍കിട കമ്പനികളും മേളയ്‌ക്കെത്തിയിരുന്നു. അഞ്ചാംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ പങ്കെടുത്ത മേളയില്‍ 3110 പേരെ ജോലിക്കു തെരഞ്ഞെടുക്കുന്നതിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി. വനിതാ വികസന കോര്‍പറേഷന്‍, നോര്‍ക്ക, എസ്.സി, എസ്.ടി വികസന കോര്‍പറേഷന്‍ എന്നീ ഉദ്യോഗസ്ഥരും മേളയ്‌ക്കെത്തിയിരുന്നു. മെയ്ക്ക് ഇന്‍ കേരള പദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനം നടക്കും. മേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മെയ്ക്ക് ഇന്‍ കേരള ചെയര്‍മാന്‍ എ.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, നോര്‍ത്ത് മലബാര്‍ ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.വി ദീപക്, സി.കെ വിനോദ്, കേന്ദ്ര തൊഴില്‍വകുപ്പ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി.ജി രാമചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."