ജനിച്ചതും വളര്‍ന്നതും വിദേശത്ത്, വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, അസാമാന്യ ഭാഷാ പ്രാവീണ്യം- 'സ്വപ്‌ന' തുല്യം സ്വപ്‌നയുടെ വളര്‍ച്ച
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വെറും പ്ലസ്ടു മാത്രമായിരുന്നിട്ടും എത്തിപ്പെട്ടത് ഉന്നത പദവികളില്‍. ബിസിനസ് രംഗത്ത് കൈവരിച്ചതോ അത്ഭുതകരമായ നേട്ടങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍ സ്വപ്‌ന തുല്യമായിരുന്നു വിവാദ നായിക സ്വപ്‌ന സുരേഷിന്റെ ജീവിതം.
യു.എ.ഇയില്‍ ആയിരുന്നു ജനിച്ചതും പഠിച്ചതും. ബാര്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്‌ന ബിസിനസില്‍ പങ്കാളിയായി. 18ാം വയസ്സില്‍ വിവാഹം. തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയായിരുന്നു ഭര്‍ത്താവ്. ഭാര്‍ത്താവുമായി ചേര്‍ന്ന് ബിസിനസ് ആരംഭിച്ചു. പിന്നീട് ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക്. പിന്നാലെ വിവാഹ മോചനം. വിവാഹമോചനത്തിന് ശേഷം മകളുമൊത്ത് തിരുവനന്തപുരത്ത് സ്ഥിരതാമസം.
2011-12ല്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി. 2013- 16ല്‍ എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി. സാറ്റ്‌സില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയെ തുടര്‍ന്ന് രാജി. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് തുടങ്ങിയപ്പോള്‍ അവിടെ ജോലിക്ക് കയറി. ഉന്നതര്‍ പങ്കെടുക്കുന്ന പരിപാടികളുടെ സംഘാടകയായി. രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളുടെ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായി. അറബിക് നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്നു അങ്ങനെയും വിപുലമായ ബന്ധങ്ങളുണ്ടാക്കി. കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഐ.ടി വകുപ്പില്‍ ജോലി. ഐ.ടി വകുപ്പിന് കീഴിലെ കെ ഫോണ്‍ അടക്കമുള്ള പല പദ്ധതികളുടേയും ചര്‍ച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന റോള്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."