ഭൂമിയില്ലാത്തവര്‍ക്ക് നഗരസഭയുടെ ഭൂമി പതിച്ചു നല്‍കും
നിലമ്പൂര്‍: നഗരസഭയിലെ ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി രാമംകുത്തില്‍ നഗരസഭ വാങ്ങിയ ഭൂമി അര്‍ഹര്‍ക്ക് പതിച്ചു നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആശ്രയ പദ്ധതിയിലൂടെയാണ് ഭവന നിര്‍മാണം നടത്തുക. 2005ല്‍ നഗരസഭ വാങ്ങിയ രാമംകുത്തിലെ 1.60 ഏക്കര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയശേഷമായിരിക്കും അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കുക. നേരത്തെ നാലു സെന്റ് വീതം 40 കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കിയിരുന്നു.
പലരും അനര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഭൂമിയും വീടും ഇല്ലാത്തവരെ കണ്ടെത്തിയാണ് സ്ഥലം പതിച്ചു നല്‍കുക.
അതേസമയം നഗരസഭയുടെ ഈ ഭൂമിയുടെ രേഖകള്‍ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. രേഖകള്‍ ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ നഗരസഭയോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രേഖകള്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും മുന്‍പ് സ്ഥലം മാറിപോയ ഉദ്യോഗസ്ഥന്‍ തനിക്ക് ഇവ കൈമാറിയിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയതായി സൂചനയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."