സഊദിയിൽ കൊവിഡ് മരണം രണ്ടായിരം കവിഞ്ഞു; ഇന്ന് റെക്കോർഡ് രോഗ മുക്തി, 5205 രോഗമുക്തി, 49 മരണം, 3,392 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കോവിഡ് വൈറസ് ബാധയേറ്റുള്ള ആകെ മരണം രണ്ടായിരം കവിഞ്ഞു. ഇന്ന് 49 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണം 2,017 ആയി ഉയർന്നു. അതേസമയം ഇന്ന് റെക്കോർഡ് രോഗമുക്തിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,205 രോഗമുക്തിയാണ് രാജ്യത്തുണ്ടായത്. എന്നാൽ, 3,392 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നിലവിൽ 2,268 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് തലസ്ഥാന നഗരിയായ റിയാദിലാണ്. ഇവിടെ 308 രോഗബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,017 ആയും വൈറസ് ബാധിതർ 217,108 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 5,205 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 154,839 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."