HOME
DETAILS

ആറു മാസത്തിനിടെ പത്തു തവണയിലധികം സ്വര്‍ണം കടത്തി: യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരും ഇടപെട്ടതായും കണ്ടെത്തല്‍

  
backup
July 07 2020 | 17:07 PM

gold-smuggling-issue-news-12345

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ലഗേജ് വഴി ആറു മാസത്തിനിടെ പത്തു തവണയിലധികം സ്വര്‍ണം കടത്തിയതായി സൂചന. ഇതിന് യു.എ.ഇ കോണ്‍സുലേറ്റിലെ ചില ഉന്നതരും ഇടപെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ സംശയമുള്ളവരെ ചോദ്യം ചെയ്യാനും ഇതുവരെ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലേക്ക് അയച്ച ലഗേജുകളുെട വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കള്ളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം.

ദുബൈയില്‍ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വര്‍ണം അയച്ചിരുന്നതെന്നാണ് പറയുന്നത്. നയതന്ത്ര ചാനലിലൂടെ കാര്‍ഗോ എത്തിയതിന്റെ പത്ത് എയര്‍വേ ബില്ലുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ചാര്‍ട്ടേഡ് വിമാനങ്ങളിലൊന്നിലാണ് കാര്‍ഗോ തിരുവനന്തപുരത്ത് എത്തിയത്. ഇതിനു പിന്നാലെ സംശയം തോന്നി കസ്റ്റംസ് കാര്‍ഗോ പിടിച്ചു വയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വരെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന സ്വപ്‌ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്‍ഗോ വിട്ടു തരാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. നയതന്ത്ര ബാഗേജ് ആണെന്നും പിടിച്ചെടുത്താല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതുനടക്കാതെ വന്നതോടെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് വിളിയെത്തി. പിന്നാലെ കോണ്‍സുലേറ്റ് അറ്റാഷെ തന്നെ വിമാനത്താവളത്തില്‍ നേരിട്ടെത്തി. പിടിച്ചെടുത്ത ബാഗേജ് തിരിച്ചയക്കാനുള്ള ശ്രമവും ഉണ്ടായി. അറ്റാഷെയുടെ പേരിലാണ് കാര്‍ഗോ എത്തിയത്.

ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം കടത്തിയത്. കാര്‍ഗോയില്‍ ഉണ്ടായിരുന്നത് നൂഡില്‍സും ഓട്‌സും അടക്കം കേരളത്തില്‍ വളരെ എളുപ്പം ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളായിരുന്നു. ഇതോടൊപ്പം ഉണ്ടായിരുന്ന ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും തനിക്കോ കോണ്‍സുലേറ്റിനോ ഇതിനെക്കുറിച്ച് അറിയില്ലെന്നും അറ്റാഷെ കസ്റ്റംസിന് മൊഴി നല്‍കി.
വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സരിത്തിന്റെ സഹായം തേടിയിരുന്നു.

ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ചു ധാരണ ഇല്ലാത്തതിനാല്‍ ആണ് ഇപ്രകാരം ചെയ്തതെന്നും അറ്റാഷെ പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു.
കോണസുലേറ്റിലേക്ക് ഇത്തരത്തില്‍ വരുന്ന കാര്‍ഗോ ക്ലിയര്‍ ചെയ്ത് ഇറക്കുന്നത് സ്വപ്‌നയും സരിത്തുമാണ്. അതിനാല്‍ അറ്റാഷെയെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് കസ്റ്റംസ് തീരുമാനം. അതേ സമയം, കസ്റ്റംസിന്റെ എല്ലാ അന്വേഷണങ്ങളുമായും സഹകരിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന അറിയിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ ആര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നയതന്ത്ര ചാനലിനെക്കുറിച്ച് അറിയുന്നവര്‍ അത് ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago