ചൂടിനെ തോല്‍പ്പിക്കാന്‍ ട്രാഫിക് പൊലിസുകാര്‍ ഇനി കുടചൂടും
കൊച്ചി: വേനല്‍ കടുത്തതോടെ വെന്തുരുകുന്ന വെയിലില്‍ വാഹനങ്ങളുടെ പുകയും പൊടിപടലങ്ങളും ചൂടും സഹിച്ച് പ്രയാസമേറിയ സാഹചര്യത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്ഡന്മാര്ക്കും വെയിലില്‍ നിന്നും രക്ഷനേടാന്‍ കൊച്ചി സിറ്റി പൊലിസ് കുടകള്‍ വിതരണം ചെയ്തു. സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന് കുട വിതരണ പദ്ധതിക്ക് തുടക്കമിട്ടു. 250 കുടകളാണ് പദ്ധതിയുടെ ആദ്യ ഘട്ടമായി വിതരണം ചെയ്തത്.
ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍മാരായ ഡോ. ജെ. ഹിമേന്ദ്രനാഥ്, പി.സി സജീവന്, ജില്ല സ്പെഷല്‍ ബ്രാഞ്ച് അസി. പൊലിസ് കമ്മിഷണര്‍ എസ്.ടി സുരേഷ്കുമാര്‍, ട്രാഫിക് യൂനിറ്റ് അസി. പൊലിസ് കമ്മിഷണര്‍മാരായ സി.എസ്. വിനോദ്, എം.എ. നസീര്‍, അസി. കമാന്‍ഡന്റ് ഷിബുകുമാര്‍, കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.ആര് ബിജു, കേരള പൊലിസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.ജി. അനില്‍കുമാര്‍, കെ.പി.ഒ.എ ജില്ല സെക്രട്ടറി സുരേഷ് ബാബു, കെ.പി.എ ജില്ല സെക്രട്ടറി എന്‍.വി നിഷാദ്, കെ.പി.എ ജില്ല പ്രസിഡന്റ് എന്‍.സി രാജീവ് എന്നിവര്‍ പങ്കെടുത്തു. ട്രാഫിക് ജങ്ഷനുകളില്‍ വെയിലേല്‍ക്കാതെ ഗതാഗത നിയന്ത്രണം സാധ്യമാക്കുന്നതിന് ട്രാഫിക് ക്യാബിനുകള്‍ സ്ഥാപിക്കാനും കുടിവെള്ളമെത്തിച്ച് നല്‍കാനുമുള്ള പദ്ധതികള്‍ തയാറാക്കുമെന്നും പൗരസമൂഹത്തില്‍ നിന്നും ഇക്കാര്യങ്ങളിലേക്ക് പിന്തുണ അഭ്യര്‍ഥിക്കുന്നതായും കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."