HOME
DETAILS
MAL
ക്വാറന്റൈനിലായിരുന്ന പ്രവാസി യുവാവ് മരിച്ചു
backup
July 08 2020 | 02:07 AM
ഒപ്പമുണ്ടായിരുന്ന
ആളുടെ നില ഗുരുതരം
കൊട്ടാരക്കര(കൊല്ലം): വിദേശത്തുനിന്ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചു. തേവലപ്പുറം മനോജ് ഭവനില്‍ മനോജ് കുഞ്ഞുമോനാ(24)ണ് മരിച്ചത്. ഈ മാസം രണ്ടിന് ദുബൈയില്‍ നിന്ന് എത്തിയതാണ് മനോജ് കുഞ്ഞുമോന്. അയല്‍വാസിയും സഹയാത്രികനുമായ യുവാവിന്റെ വീട്ടിലായിരുന്നു ഇരുവര്‍ക്കും ക്വാറന്റൈന് സംവിധാനമൊരുക്കിയിരുന്നത്. ഇവിടെയുണ്ടായിരുന്നവര്‍ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു.
പനിയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ എട്ടോടെ 108 അംബുലന്‍സ് എത്തിയെങ്കിലും പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി. സ്രവപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ മരണം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുടെയുണ്ടായിരുന്ന യുവാവിനെ ഗുരുതരമായ നിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."