HOME
DETAILS

സുരക്ഷാ ഭീഷണി; ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കര്‍ശന നിര്‍ദേശവുമായി പൊലിസ്

  
backup
April 06 2019 | 05:04 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3

കൊച്ചി: വര്‍ധിച്ചുവരുന്ന സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് കൊച്ചി സിറ്റി പൊലിസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും ഹോം സ്റ്റേകളുടെയും ജനറല്‍ മാനേജറുടെയും സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്ന ചീഫ് സെക്യൂരിറ്റി ഓഫിസര്‍മാരുടെയും യോഗം കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്തു.  യോഗത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ഹിമേന്ദ്രനാഥ്, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി എസ്.ടി സുരേഷ്‌കുമാര്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിങ്ങനെ സുരക്ഷാമേഖലയിലുള്ള എല്ലാ ഏജന്‍സികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഹോട്ടല്‍ വിവാന്ത ബൈ താജ്, ഗ്രാന്റ് ഹയാത്ത്, സി.ജി.എച്ച്, താജ് ഗേറ്റ് വേ, ഹോട്ടല്‍ റിനൈസന്‍സ്, റാഡിസന്‍ ബ്ലൂ, അവന്യൂ റിജന്റ്, അബാദ്, ക്രൗണ്‍ പ്ലാസ, ഹോളിഡേ ഇന്‍, ഇടപ്പള്ളി ലുലു മാരിയറ്റ്, ലെ മെറിഡിയന്‍, ട്രൈഡന്റ്, ഇന്റര്‍നാഷനല്‍, ഇന്‍ഫോപാര്‍ക്ക് നോവാടെല്‍, ബോള്‍ഗാട്ടി പാലസ്, റമദാ റിസോര്‍ട്ട്, ഗോകുലം പാര്‍ക്ക് എന്നിങ്ങനെ 50 ഓളം സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സ്ഥാപനങ്ങളിലെ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലിസ് വിലയിരുത്തി. ഇത് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സി.സി.ടി.വി സംവിധാനം കുറ്റമറ്റതാക്കേണ്ടതിനെക്കുറിച്ചും കമ്മിഷണര്‍ വിശദീകരിച്ചു. വിദേശത്തേക്കും സ്വദേശത്തേക്കു തന്നെയുമുള്ള റിക്രൂട്ട്‌മെന്റുകള്‍, വിദ്യാഭ്യാസ സെമിനാറുകള്‍ എന്നിവക്ക് സ്ഥലം അനുവദിക്കുമ്പോള്‍ പൊലിസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഇത്തരം പരിപാടികള്‍ നടത്തുന്ന വ്യാജ ഏജന്‍സികളെ പരിശോധിക്കാന്‍ ഇത് അനിവാര്യമാണെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ഇവയില്‍ ഉചിതമായ വിസ ഇല്ലാതെ വിദേശികള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വിസാ ചട്ടങ്ങളുടെ ലംഘനം തടയാന്‍ വിദേശികള്‍ പങ്കെടുക്കുമ്പോള്‍ അവര്‍ ഏതുതരം വിസയിലാണ് വന്നിട്ടുള്ളതെന്ന് ഉറപ്പുവരുത്തണമെന്ന് പൊലിസ് വ്യക്തമാക്കി.
ഡി.ജെ പാര്‍ട്ടികളും സമാന സംഗീത പരിപാടികളും നടക്കുമ്പോള്‍ അനധികൃതമായ മദ്യം ഉപയോഗിക്കുന്നതായും മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കുന്നതായും ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ പൊലിസില്‍ നിന്നും മുന്‍കൂര്‍ അനുമതി ലഭ്യമാക്കിയിട്ടുള്ളവര്‍ക്ക് മാത്രമേ സ്ഥലം അനുവദിക്കാവു എന്ന കര്‍ശന നിര്‍ദേശവും നല്‍കി.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടുന്ന ബാഗുകളും മറ്റും തുറന്നുനോക്കാതെ പൊലിസ് ബോംബ് സ്‌ക്വാഡിന്റെ സേവനം ആവശ്യപ്പെടണം. ഹോട്ടല്‍ താമസക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണെങ്കില്‍ അക്കാര്യത്തിലേക്ക് ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. ഹോട്ടലിലെ താമസക്കാരുമായി ഗുണ്ടാക്രിമിനല്‍മയക്കുമരുന്ന് പശ്ചാത്തലമുള്ളവര്‍ ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലിസില്‍ അറിയിക്കണം. മതിയായ യാത്രാ രേഖകളില്ലാത്ത വിദേശികള്‍ക്കും തിരിച്ചറിയല്‍ രേഖകളില്ലാത്ത ആഭ്യന്തര സഞ്ചാരികള്‍ക്കും താമസ സൗകര്യം അനുവദിക്കരുത്.  താമസക്കാരുടെ ഭാഗത്തു നിന്നും അസ്വാഭാവികമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലിസില്‍ അറിയിക്കണം. വിദേശികളുടെ താമസം സംബന്ധിച്ച് നിയമ പ്രകാരം സമര്‍പ്പിക്കേണ്ട സിഫോം മുതലായ രേഖകള്‍ സമയ പരിധിക്കുള്ളില്‍ തന്നെ സമര്‍പ്പിക്കണമെന്നും കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കമ്മിഷണര്‍ ആരായുകയും പൊലിസിന്റെ ഭാഗത്തുനിന്നും ലഭ്യമാകേണ്ട കാര്യങ്ങള്‍ക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago