HOME
DETAILS
MAL
പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി
backup
July 10 2018 | 07:07 AM
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി. മണ്ഡലത്തിലെ 42 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എല്‍.പി സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം നല്ക്കുന്നതാണ് പദ്ധതി. കെ.ജെ മാക്സി എം.എല്‍.എയുടെ അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി ബി.പി.സി എല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് ഉല്‍ഘാടനം ചെയ്തു. സിസ്റ്റര്‍ മോളി അലക്സ് അദ്ധ്യക്ഷയായി. കെ.ജെ മാക്സി എം.എല്‍.എ, ലളിതാ കെ.കെ, ഫാ ജോപ്പി കൂട്ടുങ്കല്‍, കെ.എം റിയാദ്, ബെനഡിക്ട് ഫെര്‍ണാണ്ടസ്, കെ.കെ കുഞ്ഞച്ചന്, ഷീബാ ലാല്‍, സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, സിസ്റ്റര്‍ ബീന ജോസഫ്, സി.എസ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."