HOME
DETAILS
MAL
കരിപ്പൂരില്‍നിന്ന് 1.35 കോടിയുടെ സ്വര്‍ണം പിടികൂടി
backup
July 08 2020 | 02:07 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറില്‍ നാലു യാത്രക്കാരില്‍നിന്ന് പിടികൂടിയത് 1.35 കോടിയുടെ മൂന്ന് കിലോ സ്വര്‍ണം.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് നൊച്ചാട് മുബീര്‍ എന്ന യാത്രക്കാരനില്‍നിന്ന് 1135 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. രാത്രി ദുബൈയില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ അജ്മല്‍ എന്ന യാത്രക്കാരനില്‍നിന്ന് 1595 ഗ്രാം സ്വര്‍ണ മിശ്രിതവും കണ്ടെത്തി. അരപ്പട്ട പോലെ കെട്ടിവച്ചായിരുന്നു സ്വര്‍ണക്കടത്ത്.
ജിദ്ദയില്‍നിന്ന് സഊദി എയര്‍ലെന്‍സ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി സലീം എന്ന യാത്രക്കാരനില്‍നിന്ന് 615 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. കാരക്കപ്പെട്ടിയുടെ ഫ്രൈമിന്റെ ഉള്ളിലായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി സൈക്കിളിള്‍ ടയറിനകത്ത് ഒളിപ്പിച്ചു കടത്തിയ 182 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കസ്റ്റംസ് കമ്മിഷണര്‍ ഡോ.രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."