നായയുടെ ആക്രമണം; കടിയേറ്റവര്‍ക്ക് ഉടമ ധനസഹായം നല്‍കി
മരട്: നായയുടെ കടിയേറ്റവര്‍ക്ക് ഉടമ ചികിത്സാ ധനസഹായം നല്‍കി. കഴിഞ്ഞ മാസം 22 ന് പനങ്ങാട് ഉദയത്തും വാതിലില്‍ ആറ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. പൊറ്റക്കല്‍ ബൈജുവിന്റെ മകള്‍ ആറുവയസ്സുകാരി മാളവികയ്ക്ക് നായയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരുന്നു. കവിളില്‍ കടിയേറ്റ മാളവികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുന്‍ നിരയിലെ നാല് പല്ലുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഒരു വീട്ടമ്മയേയും നായ കടിച്ച് സാരമായ മുറിവേല്‍പ്പിച്ചു. ഉടമയുടെ വീട്ടില്‍ മറ്റൊരു നായയെ കൊണ്ടുവന്ന ശേഷം വീട്ടിലുണ്ടായിരുന്ന നായയെ പഴയ സ്ഥലത്ത് നിന്നും മാറ്റികെട്ടുന്നതിനായി അഴിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ കൈയില്‍ കടിച്ച ശേഷം റോഡിലേക്കോടുകയായിരുന്നു. ഇതിനിടെ റോഡില്‍ കണ്ടവരെ കടിക്കുകയും ചെയ്തു. നായയുടെ കടിയേറ്റവര്‍ നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലും, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്റെ സാന്നിധ്യത്തിലാണ് ഉടമ കടിയേറ്റവര്‍ക്ക് തുക കൈമാറിയത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് റസിഡന്റ്‌സ് അസോസിയേഷനും സാമ്പത്തിക സഹായം നല്‍കി.
മാളവികക്ക് മുഖത്ത് പ്ലാസ്റ്റിക്ക് സര്‍ജറി വേണമെന്നും ഇതിന് ഒരു ലക്ഷം രൂപയോളം ചികിത്സ ചിലവ് വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."