ബാവിക്കര ജലസംഭരണി നിറയ്ക്കാന്‍ പുഴയിലൂടെ കനാല്‍ നിര്‍മിച്ചു
കുണ്ടംകുഴി: ബാവിക്കര പയസ്വിനിപുഴയിലെ ജലസംഭരണിയില്‍ ജലനിരപ്പ് താഴ്ന്നതോടെ പാണ്ടിക്കണ്ടം തടയണയില്‍നിന്ന് കനാല്‍ നിര്‍മിച്ച് ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടി തുടങി. ബാവിക്കര ജലസംഭരണി വറ്റിയതോടെ കാസര്‍കോട് നഗരത്തിലും സമീപപഞ്ചായത്തുകളിലെയും ജല വിതരണം മുടങ്ങാതിരിക്കാനാണ് ജല അതോറിറ്റി പുതിയ പദ്ധതി ആരംഭിച്ചത്.
ബാവിക്കര ജലസംഭരണിയുടെ മൂന്ന് കിലോമീറ്റര്‍ മുകളിലുള്ള പാണ്ടിക്കണം തയണയില്‍നിന്ന് പുഴയിലൂടെ രണ്ടുമീറ്റര്‍ വീതിയില്‍ കാനാല്‍ നിര്‍മിച്ചാണ് ജലസംഭരണിയിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്.
മൂന്നോ നാലോ ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ജലസംഭരണിയില്‍ ഉണ്ടായിരുന്നത്. പാണ്ടിക്കണ്ടത്തെ തടയണയില്‍ സംഭരിച്ചിരുന്ന വെള്ളം നേരത്തേ രണ്ടുതവണ ബാവിക്കര ജലസംഭരണിലേക്ക് തുറന്നുവിട്ടിരുന്നു. പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചതിനാല്‍ ഇവിടുത്തെ ജലശേഖരവും കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പാണ്ടിക്കണ്ടത്തെ തടയണയുടെ ഷട്ടര്‍ തുറന്നാല്‍ 120മീറ്റര്‍ വീതിയുള്ള പുഴയിലൂടെ പരന്നൊഴുകി പകുതിയിലധികം വെള്ളവും ഭൂമി കുടിച്ച് ബാക്കിയുള്ള വെള്ളം മാത്രമെ ബാവിക്കരയിലെ ജലസംഭരണിയില്‍ എത്തുകയുള്ളു. ഇതുപരിഹരിക്കാനാണ് കനാല്‍ നിര്‍മിച്ച് വെള്ളം ഒഴുക്കിവിടുന്നത്. എന്നാല്‍ പാണ്ടിക്കണ്ടത്തെ തടയണയില്‍ ദിവസേന വെള്ളം കുറഞ്ഞു വരുന്നതിനാല്‍ ഇത് എത്രത്തോളം പ്രായോഗികമാക്കുമെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."