HOME
DETAILS

കൊവിഡ് മരണങ്ങളില്‍ കൂടുതലും ശ്വാസതടസം നേരിട്ടെന്ന് ആരോഗ്യവകുപ്പ്

  
backup
July 08 2020 | 03:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4
 
 
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ശ്വാസതടസം കാരണമാണ് മരണം സംഭവിച്ചതെന്ന് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന അത്യാഹിതം ഒഴിവാക്കാന്‍, ആശുപത്രികളിലും സ്രവം എടുക്കുന്ന സ്ഥലങ്ങളിലുമടക്കം കൂടുതല്‍ ഇടങ്ങളില്‍ പരിശോധനയ്ക്കുള്ള പള്‍സ് ഓക്‌സിമീറ്റര്‍  ലഭ്യമാക്കണമെന്ന് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് ശുപാര്‍ശ നല്‍കി. മരിച്ച 86 ശതമാനം പേരിലും കാന്‍സര്‍ അടക്കം മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 21 പേരുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. ഇതില്‍ 14 പേര്‍ ഇതര സംസ്ഥാനത്തുനിന്നോ വിദേശത്തുനിന്നോ എത്തിയവരായിരുന്നു. ബാക്കി ഉള്ള എട്ടു പേര്‍ക്ക് ഒരു യാത്രാ ചരിത്രവുമില്ല. ഇവരുടെ രോഗ ഉറവിടം പോലും വ്യക്തമല്ല. മൂന്നുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരുന്ന് മരിച്ചവരില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, പനി, തളര്‍ച്ച എന്നിവ ഉണ്ടായിരുന്നു.
മരിച്ചവരില്‍ 77 ശതമാനം പേരും 50 വയസിന് മുകളിലുള്ളവരാണ്. ഇതില്‍ 86 ശതമാനം പേര്‍ക്ക് കാന്‍സര്‍, ഉയര്‍ന്ന രക്തസമര്‍ദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗമടക്കം മറ്റ് രോഗങ്ങളുണ്ടായിരുന്നു. 63 ശതമാനം പേര്‍ക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നപ്പോള്‍ 42 ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ മാത്രം നല്‍കിയാണ് ചികിത്സിച്ചത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്‌സിയ എന്ന അവസ്ഥ രോഗികള്‍ക്കുണ്ടായി. ഗുരുതരാവസ്ഥയിലായ 50 ശതമാനം പേര്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സയും നല്‍കി.
പരമാവധി പേരില്‍ കഴിയുന്നതും വേഗം പരിശോധന നടത്തണം. ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവരെ കണ്ടെത്തി അവരെ നിരീക്ഷിക്കണം. ചികിത്സ എല്ലായിടത്തും ലഭ്യമാക്കണം. റിവേഴ്‌സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തണം തുടങ്ങിയ ശുപാര്‍ശകളാണ് വിദഗ്ധ സമിതി സര്‍ക്കാരിന് നല്‍കിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago