ഫാക്ടറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഉപ്പുകുഴി ഭാഗത്ത് പ്ലൈവുഡ്, പശ നിര്‍മ്മാണ ഫാക്ടറി തുടങ്ങാനുള നീക്കം ഉപേക്ഷിക്കണമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ഡ് പ്രസിഡന്റ് ബെന്നി കൂറ്റപ്പിള്ളിയുടെ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എ.ആര്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. സൈജന്റ് ചാക്കോ, എം.പി പൗലോസ്, ഷാജി കരീം, ബിനോയി അവറാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.എസ്.സി പരീക്ഷാ പരിശീലനം
കാക്കനാട്: ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 12 മുതല്‍ 25 ദിവസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നല്‍കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
തൃക്കാക്കര മുനിസിപ്പാലിറ്റിക്കു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന എം.എ.എ.എം. എല്‍.പി സ്‌കൂളിലാണ് പരിശീലനം. കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് നടത്തുന്ന പരിശീലനത്തില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം ജൂലൈ 10ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2422458.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."