കനത്ത ചൂട്: വിഷു വിപണിക്ക് മങ്ങലേല്‍ക്കുന്നു
കണ്ണൂര്‍: പ്രളയം കാരണം ഓണാഘോഷത്തിന് മങ്ങലേറ്റപ്പോള്‍ വേനല്‍ചൂട് വിഷു ആഘോഷത്തിന് വിഘാതം സൃഷ്ടിക്കുന്നു. വിഷുവിന് ഒന്‍പത് ദിവസം മാത്രമിരിക്കെ വിഷു വിപണി ഉണര്‍ന്നില്ല. തെരുവോരങ്ങളില്‍ ഇതരസംസ്ഥാനക്കാരുടെ വഴിയോര കച്ചവടവും എത്തിയില്ല. പലരും കടുത്ത ചൂട് കാരണം പകല്‍ സമയങ്ങളില്‍ റോഡിലിറങ്ങാന്‍ മടിക്കുകയാണ്. അധികൃതരും ആരോഗ്യ വിഭാഗവും രാവിലെ 11മുതല്‍ വൈകിട്ട് മൂന്ന് വരെ പുറത്തിറങ്ങുന്നത് ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അന്തരീക്ഷത്തില്‍ ചൂട് നിലനില്‍ക്കുകയാണ്.
ഇതിനാല്‍ വൈകിട്ട് മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. സാധനങ്ങള്‍ വാങ്ങാനും വസ്ത്രവില്‍പന കേന്ദ്രങ്ങളിലും വൈകിട്ട് പോകുമ്പോള്‍ കടയടക്കാനുള്ള തത്രപ്പാടിലാകും ജീവനക്കാര്‍. സാധാരണ ഏപ്രില്‍ ആദ്യ ആഴ്ചകളില്‍ നഗരത്തില്‍ വിഷുവിപണി സജീവമാകുന്നതാണ്. എന്നാല്‍ ഇത്തവണ വഴിയോരങ്ങളിലും മാര്‍ക്കറ്റുകളിലും ആളുകളുടെ ബാഹുല്യം കുറവാണ്. കൈത്തറി വസ്ത്ര പ്രദര്‍ശന വില്‍പന മേളയല്ലാതെ മറ്റു മേളകളൊന്നും വിഷുവിനെ വരവേല്‍ക്കാന്‍ നഗരത്തില്‍ എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."